വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണംഅനിൽ അക്കരയുടെപൊതുതാൽപര്യഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഇതിനിടയിൽ വിഷയം വീണ്ടും ജനശ്രദ്ധയിൽ എത്തിക്കുകയാണ് അനിൽ അക്കര.വടക്കാഞ്ചേരിലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ പദ്ധതി ദുരഭിമാനം വെടിഞ്ഞ് സർക്കാർ അടിയന്തിരമായി പൂർത്തീകരിക്കണം . പിണറായി സർക്കാർ നഗരസഭ പരിധിയിൽ വീടില്ലാത്തവർക്കായി ഫ്ലാറ്റ് നിർമ്മിക്കുന്ന പദ്ധതിയിൽ അന്ന് സ്ഥലം MLA യുടെ ആവശ്യപ്രകാരംവടക്കാഞ്ചേരിയെ ഉൾപ്പെടുത്തിആവശ്യമായ തുക അനുവദിച്ചതാണ്.
നിർമ്മാണച്ചുമതലപി.എം സി.യായഹാബിറ്റാറ്റ് ശങ്കറിനെ നൽകിയതുമാണ്.എന്നാൽ യാതൊരു കൂടിയാലോചനയുമില്ലാതെ യുഎഇ റെഡ് ക്രസെൻ്റുമായി കരാർ ഉണ്ടാക്കി നിർമ്മാണം ഹാബിറ്റാറ്റിൽ നിന്ന് യൂണിടാകിനെ ഏൽപിക്കുകയും ചെയ്തു. ഇതിൽ വ്യാപകമായ ക്രമക്കേട് ഉണ്ടാവുകയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരനുംസ്വപ്ന സുരേഷുംകേസിൽ പ്രതികളായി ജയിലിലാകുകയും ചെയ്തു. ഈ വിഷയത്തിൽ അന്ന് നൽകിയ പരാതിയുടെഅടിസ്ഥാനത്തിൽ സിബിഐ,അന്വേഷണവും നടക്കുന്നുണ്ട്. എന്നാൽഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കുന്ന കാര്യത്തിൽ യാതൊരു തടസ്സവും സർക്കാരിനില്ല.
കെട്ടിടത്തിൻ്റെ എസ്റ്റിമേറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നേരെത്തെ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാരിൻ്റെ അനാവശ്യ വാശിമൂലം പദ്ധതി പൂർത്തിയാക്കിയില്ല.
ഇതിനെ തുടർന്നാണ് കേരള ഹൈക്കോടതിയിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും സർക്കാർ കോടതിയിലും അനുഭവപൂർവ്വമായ നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം ഹർജിപരിഗണിച്ച ഹൈക്കോടതി വിശദമായ റിപ്പോർട്ട് ഈമാസം തന്നെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസിൽ സർക്കാരിനുള്ളതിരിച്ചടി ഭയന്നാണ് ഇപ്പോഴത്തെ സ്ഥലം എംഎൽഎ നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ 20 കോടി രൂപ വകായിരുത്തിയാൽ ഫ്ളാറ്റ് നിർമ്മാണം സർക്കാരിന് പൂർത്തിയാക്കാം. അതിന് പഴയ ഭരണാ നുമതിയും, സാമ്പത്തിക അനുമതിയും ഉണ്ട്. FCRA യുടേയും സിബിഐ കേസും പറഞ്ഞ് ഇനിയും കെട്ടിടനിർമ്മണം പൂർത്തിയാക്കുന്നതിന് സർക്കാർ തടസ്സം നിൽക്കരുത്.സർക്കാരിൻ്റെ രാഷ്ട്രീയ തീരുമാനം മാത്രം മതി ഈ ഫ്ളാറ്റ് നിർ മ്മാണം പൂർത്തിയാക്കാൻ.
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള താൽപര്യ ഹർജി കേരള ഹൈക്കോടതി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കുമ്പോൾ രാഷ്ട്രീയ ദുരഭിമാനം വെടിഞ്ഞ് ഫ്ളാറ്റ് നിർമ്മാണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള സന്നദ്ധത കോടതിയെ അറിയിക്കണം .
Life Mission case in High Court. Anil Akkare wants the government to stop being arrogant.